
'പല പരാതികളും അടിസ്ഥാന രഹിതം, കമ്മീഷന്റെ യശ്ശസ് കളങ്കപ്പെടുത്താന്‍ ശ്രമം'; പരീക്ഷാ ക്രമക്കേടില്‍ വിശദീകരണവുമായി പിഎസ്സി
അപൂര്‍വമായി സംഭവിക്കുന്ന പിശകുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏത് ഘട്ടത്തിലായാലും ഏതറ്റം വരെയും പോയി തിരുത്തുന്നതാണ് കമ്മീഷന്റെ രീതി

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളില്‍ പിഎസ്സി വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ആരോപണങ്ങളുടെ നിജസ്ഥിതി പൊതുസമൂഹത്തിന് ബോധ്യമാകേണ്ടത് പിഎസ്സിയുടെ കൂടി ആവശ്യമാണ്. അന്വേഷണങ്ങളോട് പൂര്‍ണമായും സഹകരിക്കും. പ്ലാനിങ് ബോര്‍ഡിലേക്കുള്ള ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ പലതും അടിസ്ഥാനരഹിതമാണ്. കമ്മീഷന്റെ യശ്ശസിനെ കളങ്കപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ നിജസ്ഥിതി വ്യക്തമാക്കാനാണ് വിശദീകരണം പുറത്തിറക്കുന്നതെന്നും പിഎസ്സി പറയുന്നു.
'കേരള പബ്ലിക് സര്‍വീസ് കമ്മീഷനെപ്പോലെ ഇത്രയും വിപൂലവും വൈവിധ്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്ന മറ്റൊരു റിക്രൂട്ടിങ് സംവിധാനവും രാജ്യത്ത് നിലവിലില്ല. ഈ പ്രവര്‍ത്തനങ്ങളാകട്ടെ കൃത്യമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലും കര്‍ശനമായ പരിശോധനകള്‍ പാലിച്ച് കൊണ്ടും ആണ് കമ്മീഷന് നടത്തിവരുന്നത്. അത്യന്തം വിപുലമായ ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ അപൂര്‍വമായി സംഭവിക്കുന്ന പിശകുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏത് ഘട്ടത്തിലായാലും ഏതറ്റം വരെയും പോയി തിരുത്തുന്നതാണ് കമ്മീഷന്റെ രീതി.
ഉദ്യോഗാര്‍ഥികള്‍ക്ക് പിശകുകള്‍ ചൂണ്ടിക്കാണിക്കുവാനും പരിഹാരം തേട്ടവാനും സാധിക്കും വിധം സുതാര്യമായാണ് കേരള പിഎസ്സി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള തികച്ചും സുതാര്യവും നിഷ്ക്ഷവും നീതിയുക്തവുമായ പ്രവര്‍ത്തനമാണ്, കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ഉദ്യോഗാര്‍ഥികളും പൊതുസമൂഹവും അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന് അടിസ്ഥാനം. ആ വിശ്വാസത്തിനു പോറലേല്‍പ്പിക്കുന്ന വിധത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളും പരാതികളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും വ്യക്തികളും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' -പിഎസ്സി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.
ആരോപണമുയര്‍ന്ന പരീക്ഷകളുമായി ബന്ധപ്പെട്ട വിശദമായ മറുപടിയും പിഎസ്സി നല്‍കിയിട്ടുണ്ട്. ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസര്‍ച്ച് ഓഫിസര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, കോളജുകളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍, കയര്‍ഫെഡ് പേഴ്സനല്‍ മനേജര്‍, കെഎഎസ് അഭിമുഖവുമായി ബന്ധപ്പെട്ട വിവാദം, ഉത്തരക്കടലാസ് നശിപ്പിച്ച വിഷയം തുടങ്ങിയവയ്ക്കെല്ലാം അക്കമിട്ട് മറുപടി നല്‍കുന്നുണ്ട്. അതേസമയം, പരീക്ഷാ ക്രമക്കേടില്‍ എസ്ഐടിക്ക് ലഭിച്ച പരാതികള്‍ 100 കടന്നു. മുഴുവന്‍ പരാതികളിലും എസ്ഐടി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എസ്ഐടി. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Kerala PSC issues clarification note on exam irregularity allegations
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പിഎസ് സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ഉണ്ടായത് സാങ്കേതിക പിഴവെന്ന് വാദം

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്കരിച്ചു; രണ്ടുപേര്‍ പുറത്ത്



