
പിഎസ് സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ഉണ്ടായത് സാങ്കേതിക പിഴവെന്ന് വാദം
പി എസ് സി അംഗങ്ങളെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു

കൊച്ചി: പരീക്ഷാ ക്രമക്കേടുകളിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ് സി ചെയര്‍മാനും അംഗങ്ങളും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭരണഘടനാ സ്ഥാപനമായ പിഎസ് സിയിലെ അംഗങ്ങളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
WHAT TO READ NEXT

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മൂല്യനിര്‍ണയത്തിലുണ്ടായ പിഴവ് സാങ്കേതിക പിഴവ് മാത്രമാണ്. ഒഎസ്എമ്മില് വന്ന പിഴവാണത്. അതു തിരുത്താന്‍ ശ്രമിച്ചു വരികയാണ്. അതിനുള്ള അനുമതി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നല്‍കിയിട്ടുണ്ട്. പി എസ് സി അംഗങ്ങളെ ഇതിന്റെ പേരില്‍ കുറ്റവാളികളായി കണക്കാക്കി, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ചോദ്യം ചെയ്യാന്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നും പിഎസ് സി അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിക്കുന്നു.
പിഎസ് സി ഭരണഘടനാ സ്ഥാപനമാണ്. അതിലെ അംഗങ്ങളെ നിയമിക്കുന്നത് ഗവര്‍ണറാണ്. ജീവനക്കാരെ നിയമിക്കുന്നത് പിഎസ് സി കമ്മീഷനാണ്. അതിനാല്‍ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അധികാരമില്ല. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്നും പിഎസ് സി ചെയര്‍മാനും അംഗങ്ങളും ഹര്‍ജിയില്‍ വാദിക്കുന്നു. എന്നാല്‍ പി എസ് സി അംഗങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
WHAT TO READ NEXT

കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി; ഭർത്താവ് പിടിയിൽ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
PSC Exam Irregularities: Petition Against Crime Branch Probe in High Court Today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

