
കേരളത്തിലെ തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം: ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും, ലോക്സഭയില്‍ ചര്‍ച്ച ഇന്ന്
നേരത്തെ കേസ് പരിഗണിച്ച കോടതി എസ്ഐആറുമായി ബന്ധപ്പെട്ട തീയതി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്കാന് ആവശ്യപ്പെട്ടിരുന്നു.

ന്യൂഡല്‍ഹി: കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. നേരത്തെ കേസ് പരിഗണിച്ച കോടതി എസ്ഐആറുമായി ബന്ധപ്പെട്ട തീയതി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്കാന് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്നും ഇത് അനുഭാവ പൂര്‍വം പരിഗണിക്കണമെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കമ്മീഷന് തീയതികള്‍ നീട്ടിയിട്ടുണ്ട്. തീയതി ഇനിയും നീട്ടുമോയെന്ന് കമ്മീഷന് കോടതിയില്‍ വ്യക്തമാക്കിയേക്കും.
അതേസമയം, രാജ്യത്തെ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. ലോക്സഭയിലാണ് ചര്‍ച്ച നടക്കുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നത്. വന്ദേമാതരം ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്ത് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Kerala SIR Supreme Court to consider petitions again today debate in Lok Sabha
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



