വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി

സൈജു തങ്കച്ചന്‍
Last Updated :20 January 2024, 8:58 am IST

News Now

കൊച്ചി:  വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി. തടവില്‍ നിന്ന് ഓടിരക്ഷപെട്ടെന്ന് സൈജു പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ചയാണ് സംഭവം. ചെറായി കുഴിപ്പള്ളിയിലെ വീട്ടില്‍ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി എന്നാണ് സൈജു പറയുന്നത്.  മോഡലുകളുടെ മരണത്തില്‍ ജാമ്യത്തില്‍ കഴിയുകയാണ് സൈജു.രണ്ടുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ സൈജു താമസിക്കുന്ന കാക്കനാട്ടെ അയല്‍വാസിയാണ്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. തന്നെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ താമസിപ്പിച്ചതായും മോചനദ്രവ്യമായി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടതായും സൈജു പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

'വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി'

ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് സൈജു പറയുന്നത്. സംഭവത്തില്‍ മുനമ്പം പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates