നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഭാര്യയുടെ അമ്മാവന്മാര്‍ അടക്കം ആറു ബന്ധുക്കള്‍ അറസ്റ്റില്‍ 

കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഭാര്യയുടെ ബന്ധുക്കള്‍ അറസ്റ്റില്‍

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുള്‍ അസീബ് , ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:51 am IST

മലപ്പുറം: കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഭാര്യയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭാര്യയുടെ അമ്മാവന്മാര്‍ ഉള്‍പ്പെടെ ആറു ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കഴിഞ്ഞദിവസമാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ അവിടെ നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോയത്. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്നതാണ് പരാതി.

നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവം

ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്നും അബ്ദുള്‍ അസീബ് പറഞ്ഞു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് രക്ഷിച്ചത്.

News Now