ബിജെപി കിറ്റ് വിവാദം; വാടാനപ്പള്ളിയില്‍ വന്‍ പ്രതിഷേധം, ടിഎന്‍ പ്രതാപന്‍ ഉള്‍പ്പെടെ അറസ്റ്റില്‍

ബിജെപി നേതാവും നടനുമായ ദേവനെ അറസ്റ്റ് ചെയ്യാത്തില്‍ പ്രതിഷേധിച്ചായിരുന്നു ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ത്തിയത്

kit controversy Massive protest  thrissur Vadanappally TN Prathapan and others arrested
kit controversy Massive protest thrissur Vadanappally TN Prathapan and others arrested
Edited by :എന്‍ പി അനൂപ്
Last Updated :5 ഏപ്രിൽ 2026, 5:21 pm IST

തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയിലും കിറ്റ് വിതരണ വിവാദത്തില്‍ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരില്‍ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ഇവിടെയുണ്ടായിരുന്ന ബിജെപി നേതാവും നടനുമായ ദേവനെ അറസ്റ്റ് ചെയ്യാത്തില്‍ പ്രതിഷേധിച്ചായിരുന്നു ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ത്തിയത്.

പ്രതിഷേധത്തിനിടെ പൊലീസുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. അതിനിടെ, കിറ്റ് വിവാദത്തില്‍ ദേവനെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ലെന്നാണ് പൊലീസ് നിലപാട്.

പ്രദേശത്ത് ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷ സാധ്യത ഉണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ വാടനാപ്പള്ളിയില്‍ 4000 കിറ്റുകള്‍ പിടിച്ചെടുത്തു. ചാംപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പ്രവീണ്‍ ജിത്ത് അറസ്റ്റിലായി. കിറ്റുകള്‍ ബിജെപിയുടേതെന്ന് ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും ഗോഡൗണ്‍ വളഞ്ഞതിനു പിന്നാലെയാണിത്. ഗോഡൗണിന്റെ ഗേറ്റ് തകര്‍ത്ത് ഉള്ളിലേക്ക് തള്ളിക്കയറിയാണ് പ്രവര്‍ത്തകര്‍ ബഹളം വച്ചത്. തൃശൂര്‍ വാടാനപ്പള്ളിയിലെ ചാംപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കിറ്റുകള്‍ സൂക്ഷിച്ചിരുന്നത്.

ഇലക്ഷന്‍ ഫ്‌ലൈയിംഗ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് എത്തിയാണ് കിറ്റുകള്‍ പിടിച്ചെടുത്തത്. ബിജെപി നേതാവ് ബഗീഷ് പൂരാടന്റെ വാഹനം പൊലീസ് പരിശോധിച്ചു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ കിറ്റുകള്‍ തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്വകാഡ് സീല്‍ ചെയ്തു.

News Now

Summary

kit controversy Massive protest thrissur Vadanappally TN Prathapan and others arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates