
വടകരയില്‍ കെ കെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥി ; യുഡിഎഫ് പിന്തുണയ്ക്കും
കേരളത്തിന്റെ ചരിത്രത്തെ മാറ്റി മറിക്കുന്ന രാഷ്ട്രീയപോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് വേണു

കോഴിക്കോട് : വടകരയില്‍ കെ കെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവാണ് രമയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. യുഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് വേണു അറിയിച്ചു.
കേരളത്തിന്റെ ചരിത്രത്തെ മാറ്റി മറിക്കുന്ന രാഷ്ട്രീയപോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ആ പോരാട്ടത്തില്‍ ആര്‍എംപി ചരിത്ര വിജയം നേടുമെന്ന് വേണു അവകാശപ്പെട്ടു.
എസ്ഡിപിഐ അടക്കമുള്ള വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ചാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ ഇടതുപക്ഷത്തെ താഴെയിറക്കാന്‍ ആര്എംപിയെപ്പോലുള്ള ഇടതുപാര്‍ട്ടികള്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ല.
അതിനാല്‍ അതിന് കഴിയുന്ന യുഡിഎഫ് പോലുള്ള ജനാധിപത്യപ്രസ്ഥാനങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. വടകരയിലെ രാഷ്ട്രീയപോരാട്ടം അര്‍ത്ഥപൂര്‍ണമാക്കാന്‍ യുഡിഎഫ് വാഗ്ദാനം ചെയ്ത പിന്തുണ സ്വീകരിക്കാന്‍ ആര്‍എംപി തീരുമാനിച്ചെന്നും വേണു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

