യാത്രാനിരക്ക് പകുതിയാക്കി കുറച്ച്‌ കൊച്ചി മെട്രോ: പുതുക്കിയ നിരക്ക് ബുധനാഴ്ച മുതല്‍

രാവിലെ ആറ് മുതല്‍ എട്ടു മണി വരെയും രാത്രി എട്ടുമണിമുതല്‍ മുതല്‍ പത്തരവരെയും വരെയും എല്ലാ യാത്രക്കാര്‍ക്കും യാത്ര നിരക്കിന്റെ 50 %  ഡിസ്‌കൗണ്ട് ലഭിക്കും

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:50 am IST
Edited by :migrator

കൊച്ചി:  യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്,  കൊച്ചി മെട്രോയില്‍ ബുധനാഴ്ച മുതല്‍ ഫ്‌ലെക്‌സി ഫെയര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനം. ഫ്‌ലെക്‌സി ഫെയര്‍ സിസ്റ്റത്തില്‍, തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ ആറ് മുതല്‍ എട്ടു മണി വരെയും രാത്രി എട്ടുമണിമുതല്‍ മുതല്‍ പത്തരവരെയും വരെയും എല്ലാ യാത്രക്കാര്‍ക്കും യാത്ര നിരക്കിന്റെ പകുതി മാത്രം മതിയാകും

കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും (ട്രിപ്പ് പാസ്) അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.
 

.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now