ഏതു സ്റ്റേഷനിലേക്കും പത്തുരൂപ മാത്രം; സ്വാതന്ത്ര്യദിനത്തിൽ ഓഫറുമായി കൊച്ചി മെട്രോ 

തിങ്കളാഴ്ച കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യദിന സമ്മാനമായി യാത്രക്കാർക്ക് നൽകുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:05 am IST

കൊച്ചി: 'ആസാദി കാ അമൃത് മഹോത്സ'വിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് 15-ന് 'ഫ്രീഡം ടു ട്രാവല്‍ ഓഫര്‍' ഒരുക്കി കൊച്ചി മെട്രോ. തിങ്കളാഴ്ച കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യദിന സമ്മാനമായി യാത്രക്കാർക്ക് നൽകുന്നത്.

ഇന്ന്‌ രാവിലെ 6 മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. ക്യൂആര്‍ ടിക്കറ്റുകള്‍ക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് കൊച്ചി മെട്രോ ഇളവ് പ്രഖ്യാപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now