കൊച്ചി മെട്രോ ഇന്ന് മുതല്‍, സര്‍വീസ് രാവിലെ 8 മുതല്‍ രാത്രി 8 വരെ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ സര്‍വീസ് ഇന്ന് മുതല്‍. രാവിലെ എട്ട് മണിക്ക് സര്‍വീസ് ആരംഭിക്കും. രാത്രി എട്ട് വരെയാണ് സര്‍വീസ്. 

പൊതുഗതാഗതം പുനരാരംഭിച്ചതിന് പിന്നാലെ സര്‍വീസ് ആരംഭിക്കാന്‍ മെട്രോ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടയിരുന്നു. ഒരുമാസംമുമ്പ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് നിര്‍ത്തിയത്.

കോവിഡ് കാലത്തിനുമുമ്പ് മെട്രോയില്‍ പ്രതിദിനം ശരാശരി 65,000 യാത്രക്കാരുണ്ടായിരുന്നു. ലോക്ക്ഡൗണിനുശേഷം അത് 35,000 ആയി ചുരുങ്ങി. മെട്രോ സര്‍വീസ് നിലച്ചതോടെ ഫീഡര്‍ സര്‍വീസുകളും നിലച്ചിരുന്നു. സ്‌റ്റേഷനുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now