യുവതിയെ കൊന്നത് ശ്വാസംമുട്ടിച്ച്, ഭര്‍ത്താവ് നഗരം വിട്ടതായി സൂചന; മേല്‍വിലാസത്തില്‍ അവ്യക്തത

കടവന്ത്ര ഗിരിനഗറില്‍ യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പൊലീസ്

കടവന്ത്ര ഗിരിനഗറില്‍ കൊലപാതകം നടന്ന സ്ഥലം, സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:08 am IST

കൊച്ചി: കടവന്ത്ര ഗിരിനഗറില്‍ യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ഫോണ്‍ രേഖകള്‍ പ്രകാരം ഇയാള്‍ കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നഗരം വിട്ടതായാണ് സൂചനകള്‍.

തിങ്കളാഴ്ചയാണ് കൊച്ചി ഇളംകുളത്ത് വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.വീട്ടുടമയ്ക്ക് നല്‍കിയ മേല്‍വിലാസം മഹാരാഷ്ട്രയിലേതെങ്കിലും ഇരുവരും നേപ്പാള്‍ സ്വദേശികളെന്ന് പൊലീസ് പറയുന്നു.

ഒന്നരവര്‍ഷമായി ഇളംകുളത്തെ വാടകവീട്ടിലായിരുന്നു യുവതിയുടെയും ഭര്‍ത്താവിന്റെയും താമസം. ലക്ഷമിയെന്നാണ് യുവതിയുടെ പേര്. രാം ബഹദൂര്‍ എന്നാണ് ഭര്‍ത്താവ് നല്‍കിയ പേര്. അധികമാരോടും ബന്ധമില്ലാതിരുന്ന ദമ്പതികള്‍ സ്വദേശം മഹാരാഷ്ട്രയെന്നാണ് വീട്ടുടമയോട് പറഞ്ഞത്. എന്നാല്‍ ഉടമയ്ക്ക് നല്‍കിയ രേഖയിലെ മേല്‍വിലാസത്തില്‍ അവ്യക്തതകള്‍ ഏറെയുണ്ടെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം ലാല്‍ ബഹദൂറിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ് എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്തിയ ഇയാള്‍ നഗരം വിട്ടതായാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതിലടക്കം അന്വേഷണം തുടരുകയാണ്. നഗരത്തില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടില്‍ തന്നെ വിഗ് ഉണ്ടാക്കുന്ന ജോലിയായിരുന്നു രാം ബഹദൂറിനെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now