
ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടു; 14കാരിയുമായി മുങ്ങി; 55കാരനായ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍
പതിനാലുകാരിയെ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെടുകയും പ്രലോഭിപ്പിക്കുകയും ചെയ്ത് വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു.
കൊച്ചി: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയുമായി കടക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍. 55കാരനായ അയിരൂര്‍ സ്വദേശി പ്രകാശന്‍ ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഇയാള്‍ പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കൂടിയാണ്.
പതിനാലുകാരിയെ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെടുകയും പ്രലോഭിപ്പിക്കുകയും ചെയ്ത് വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ ഡിസംബര്‍ 3ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയും ഇതിലൂടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.
കുട്ടിയുമായി ട്രെയിനില്‍ എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് ഇരുവരെയും എറണാകുളത്തുവച്ച് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്



