2 ദിവസം മുൻപ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

കൊല്ലം: രണ്ടു ഡോസ് പ്രതിരോധ വാക്സീൻ സ്വീകരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിക്കു കോവിഡ്. മാർച്ച് മൂന്നിനാണ് ഇവർ രണ്ടാം ഡോസ് സ്വീകരിച്ചത്. എന്നാൽ 2 ദിവസം മുൻപ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

എന്നാൽ മുൻകരുതലുകളിൽ വീഴ്ച സംഭവിച്ചാൽ കോവിഡ് പോസിറ്റീവാകാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ ആർ സന്ധ്യ പറഞ്ഞു. വാക്സീന്റെ 2 ഡോസ് സ്വീകരിച്ച ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ കോവിഡിനെതിരായ ആന്റിബോഡി ശരീരത്തിൽ ഉൽപാദിപ്പിക്കുകയുള്ളൂവെന്നും അതിനാൽ ഇക്കാലയളവിൽ ജാഗ്രത തുടരണമെന്നും അവർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates