
ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍; മാറ്റിക്കിടത്തി ഡ്രൈവര്‍ സ്ഥലംവിട്ടു; അറസ്റ്റില്‍
അപകടത്തിന് പിന്നാല രതീഷിനെ റോഡരികിലേക്ക് മാറ്റിക്കിടത്തി ലോറി ഡ്രൈവര്‍ കടന്നുകളയുകായിരുന്നു.
പത്തനംതിട്ട: കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍. സദാനന്ദപുരത്ത് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ച വെട്ടിക്കവല സ്വദേശി രതീഷിന്റെ മൃതദേഹം മാറ്റിയത് ഇന്ന് രാവിലെ എട്ടുമണിയോടെയാണ്. അപകടത്തിന് പിന്നാല രതീഷിനെ റോഡരികിലേക്ക് മാറ്റിക്കിടത്തി ലോറി ഡ്രൈവര്‍ കടന്നുകളയുകായിരുന്നു. ഡ്രൈവര്‍ തക്കല സ്വദേശി കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ റോഡരികില്‍ മൃതദേഹം കിടക്കുന്നതുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടമരണമാണെന്നും മരിച്ചയാളെ തിരിച്ചറിയുന്നതും. തമിഴ്നാട്ടില്‍ വാഴക്കന്നുമായി വന്ന ലോറി ലോഡ് ഇറക്കിയ ശേഷം പുറത്തേക്ക് വരുന്നതിനിടെ റോഡരികില്‍ കിടന്നിരുന്ന രതീഷീന്റെ മുകളിലൂടെ കയറി ഇറങ്ങിയത്. അപകടത്തിന് ശേഷം ഡ്രൈവര്‍ പരിക്കേറ്റ യുവാവിനെ കടയോട് ചേര്‍ന്ന ഭാഗത്ത് മാറ്റിക്കിടത്തി കടന്നുകളയുകായിയിരുന്നു.
പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ ലോറിക്കടിയില്‍പ്പെട്ടാണ് രതീഷിന് അപകടമുണ്ടായതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വാഹനവും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ തന്റെ വാഹനത്തിന്റെ അടിയില്‍പ്പെട്ടത് കണ്ടിരുന്നില്ലെന്നും മറ്റൊരുവാഹനം ഇടിച്ച് പരിക്കേറ്റതാണന്ന് കരുതിയാണ് മാറ്റിക്കിടത്തിയതെന്നുമാണ് ഡ്രൈവര്‍ പൊലീസിന് നല്കിയ മൊഴി.
ഈ വാര്‍ത്ത കൂടി വായിക്കൂ 'ഏതു ചികിത്സ നല്‍കാനും പ്രശ്നമില്ല'; ഉമ്മന്‍ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്കു മാറ്റും
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

