മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു; ചോദ്യം ചെയ്ത പിതാവിനെ കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ 

പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator

കോട്ടയം:  പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി മൂക്കൻപെട്ടി കണമല ഇടപ്പാറ സുനോജ് സുധാകരൻ (32) ആണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം വൈകീട്ടു വീട്ടിലെത്തിയ സുനോജ് പിതാവിനെ ചീത്തവിളിക്കുകയും പിതാവിന്റെ കയ്യിൽ ഇരുന്ന മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഇതു ചോദ്യം ചെയ്ത പിതാവിനെ കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചെന്നാണ് കേസ്. 

അച്ഛനും അമ്മയും വീട്ടിൽ നിന്നു മാറിത്താമസിക്കാൻ പറഞ്ഞിട്ടും മാറാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. എരുമേലി എസ്എച്ച്ഒ വി വി  അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now