
അരയ്ക്ക് മുകളിലേക്കുള്ള ഭാഗം പാടത്ത്; കത്തിക്കരിഞ്ഞ നിലയില്‍; കണ്ടെത്തിയത് ഡ്രോണ്‍ പരിശോധനയില്‍
രാവിലെയാണ് ഊരള്ളൂര്‍ നടുവണ്ണൂരില്‍ വയലിനോട് ചേര്‍ന്ന് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ കണ്ടെത്തിയത്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളും കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അരയ്ക്ക് മുകളിലേക്കുള്ള ഭാഗങ്ങളും കണ്ടെത്തിയത്.
രാവിലെയാണ് ഊരള്ളൂര്‍ നടുവണ്ണൂരില്‍ വയലിനോട് ചേര്‍ന്ന് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയലില്‍ നിന്നുതന്നെ മറ്റു ശരീരഭാഗങ്ങളും കണ്ടെത്തിയത്. അരയ്ക്ക് മുകളിലുള്ള ഭാഗവും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണുള്ളത്.
കാലും അരയ്ക്ക് മുകളിലേക്കുമുള്ള ഭാഗം വേര്‍പെട്ട നിലയിലാണ്. രാവിലെ നാട്ടുകാരാണ് ഒരു കാല് കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ കാലും കിട്ടിയത്. പുല്ലുകള്‍ നിറഞ്ഞ വയലില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു.
സ്ഥലത്ത് പൊലീസ് നായയും ഫോറന്‍സിക് വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു. രാവിലെ കാല് കണ്ടെത്തിയ സ്ഥലത്തു നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു. സമീപകാലത്ത് പ്രദേശത്ത് നിന്നും കാണാതായ വ്യക്തിയാണോ എന്നാണ് പൊലീസിന്റെ സംശയം. സമീപകാലത്തെ മറ്റു മിസ്സിങ് കേസുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



