
'അരിയില്‍ ഷുക്കൂറിന്റെ ആത്മാവ് പൊറുക്കട്ടെ, ടി കെ ഗോവിന്ദന് കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ നേതൃത്വം നല്കിയ ആള്'

കണ്ണൂര്‍: തന്നെ പാര്‍ട്ടി പുറത്താക്കിയതില്വൈകാരിക പ്രതികരണവുമായി തളിപ്പറമ്പില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കൊയ്യം ജനാര്ദ്ദനന്. കോണ്‍ഗ്രസ് പരിശുദ്ധമാണെന്നും അതിനെ തകര്‍ക്കുന്ന നേതാക്കള്‍ക്ക് കൊടുക്കുന്ന സന്ദേശമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും കൊയ്യം ജനാര്ദ്ദനന് തളിപ്പറമ്പ് പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു. നോമിനേഷന് സമര്‍പ്പിക്കാന്‍ ആവശ്യമായ പൈസ പോലും കൈയ്യിലുണ്ടായിരുന്നില്ലെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കൊയ്യം ജനാര്‍ദ്ദനന്റെ വൈകാരിക പ്രതികരണം.
കൊയ്യം ജനാര്‍ദ്ദനന്റെ കൈയ്യില്‍ പൈസയില്ലെന്നും അദ്ദേഹത്തിനൊപ്പം നിന്നിട്ട് കാര്യമില്ലെന്നുമാണ് ഇവിടെയുള്ളവര്‍ പറയുന്നത്. ശരിയാണ്. എന്റെ കയ്യില്‍ പണം ഇല്ല. അക്കൗണ്ടിലുള്ളത് 304 രൂപയാണെന്ന് നോമിനേഷന് പേപ്പര്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മകള്‍ അയച്ചു തന്ന പൈസ കൊണ്ടാണ് നോമിനേഷന് കൊടുത്തത്. 53 വര്ഷംരാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ട് ഒന്നും സമ്പാദിച്ചിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. എന്നെ സഹായിക്കാന്‍ ജനങ്ങളൊരുപാടുണ്ട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറരുതെന്നും അവര്‍ ആവശ്യപ്പെട്ടുവെന്ന് കൊയ്യം ജനാര്ദ്ദനന് പറഞ്ഞു.
അധികാര മോഹത്താല്‍ കാലുമാറി വരുന്ന നെറികെട്ട രാഷ്ട്രീയക്കാരെ സ്വീകരിക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിലുള്ളത്. തന്റെ പാര്‍ട്ടി പരിശുദ്ധമാണെന്നും കൊയ്യം ജനാര്ദ്ദനന് പറഞ്ഞു. അരിയില്‍ ഷുക്കൂറിന്റെ ആത്മാവിനെങ്കിലും പൊറുക്കാന്‍ കഴിയട്ടെ. കോണ്‍ഗ്രസുകാരെ അക്രമിക്കാന്‍ നേതൃത്വം നല്കിയ ആളാണ് ടി കെ ഗോവിന്ദനെന്നും കൊയ്യം ജനാര്ദ്ദനന് ആരോപിച്ചു.
ടി കെ ഗോവിന്ദന്റെ നാടായ മലപ്പട്ടംമലപ്പട്ടത്ത് നിന്നാണ് കൊയ്യം ജനാര്‍ദനന്റെ പ്രചാരണം ആരംഭിക്കുന്നത്. ഗാന്ധി പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്തി പ്രചരണം ആരംഭിക്കും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കൊയ്യം ജനാര്‍ദ്ദനനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനമാണ് നടപടിക്ക് പിന്നിലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സിപിഎം വിട്ട മുന്‍ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദനെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കൊയ്യം ജനാര്ദ്ദനന് മത്സര രംഗത്തിറങ്ങിയത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു കൊയ്യം ജനാര്ദ്ദനന്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മുന്‍ കെപിസിസി അംഗം കൂടിയാണ് കൊയ്യം ജനാര്ദ്ദനന്.
News Now
'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

Summary
koyyam Janardhanan emotional comment over candidature in taliparamba
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




