കോഴിക്കോട്ട് മണിക്കൂറുകള്‍ക്കകം 69 ഗുണ്ടകള്‍ അറസ്റ്റില്‍; കര്‍ശന നടപടി
സംസ്ഥാനവ്യാപകമായി ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കവേ, കോഴിക്കോട്ട് നഗരപരിധിയില്‍ കൂട്ട അറസ്റ്റ്

കോഴിക്കോട് :സംസ്ഥാനവ്യാപകമായി ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കവേ, കോഴിക്കോട്ട് നഗരപരിധിയില്‍ കൂട്ട അറസ്റ്റ്. എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളും അടക്കം 69 പേരെ അറസ്റ്റ് ചെയ്തു.
സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമാണ് കോഴിക്കോട്ടും വ്യാപക പരിശോധന നടന്നത്. സംസ്ഥാനമാകെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഗുണ്ടാപട്ടിക പുതുക്കുന്നതും കാപ്പ നടപടി ശക്തമാക്കുന്നതും.
കോഴിക്കോട്ട് ഇന്നലെ രാത്രി ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് രാവിലെയാണ് പൂര്‍ത്തിയായത്. നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 69 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വിവര ശേഖരണം നടത്തി വിട്ടയക്കുമെങ്കിലും ഇനി പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇതിന് ശേഷം ആവശ്യമെങ്കില്‍ കാപ്പ ചുമത്തല്‍ നടപടിയിലേക്കടക്കം പൊലീസ് കടന്നേക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


