പ്രസവിക്കാത്ത പശു പാല്‍ ചുരത്തുന്നു; അപൂര്‍വ്വം 

കോടഞ്ചേരിയില്‍ പ്രസവിക്കാത്ത പശു പാല്‍ ചുരത്തുന്നത് കൗതുകമാകുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator

കോഴിക്കോട്: കോടഞ്ചേരിയില്‍ പ്രസവിക്കാത്ത പശു പാല്‍ ചുരത്തുന്നത് കൗതുകമാകുന്നു. പറപ്പറ്റ തെക്കേക്കരോട്ട് തോമസിന്റെ വീട്ടിലെ ഗിര്‍ ഇനത്തില്‍പെട്ട പശുവാണ് പ്രസവിക്കാതെ തന്നെ ദിവസവും പാല്‍ ചുരത്തുന്നത്. പശുവിന് മൂന്നര വയസ്സുണ്ട്.

പാല്‍ പൂക്കോട് വെറ്ററിനറി കോളജില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ ഉപയോഗിക്കാവുന്നതാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഇങ്ങനെ പശുക്കള്‍ക്ക് ഉണ്ടാവാം എന്നും പറഞ്ഞു. ഏതാനും മാസം മുന്‍പാണ് പശുവിന്റെ അകിട് വലുതാകാന്‍ തുടങ്ങിയത്. ഒരു മാസത്തോളമായി മൂന്നര ലീറ്റര്‍ പാല്‍ ദിവസവും കിട്ടുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now