
നെറ്റിയിലും താടിയിലും മുറിവ്, കോഴിക്കോട് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; ദുരൂഹത
കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാര്‍, ലിസി (ഷീബ) ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥിയാണ്. ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുണ്ട്. ദുരൂഹത അകറ്റാന്‍ കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് അഞ്ചരയോടെ കോളജില്‍നിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാന്‍ മാതാപിതാക്കള്‍ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയില്‍ കണ്ടത്.
ജനലിലൂടെ നോക്കിയപ്പോള്‍ മകള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ട പിതാവ് സമീപവാസിക്കൊപ്പം വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Kozhikode student found hanging inside house; wounds on forehead and chin; mystery
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


4 മണി കഴിഞ്ഞാൽ പോസ്റ്റ്മോർട്ടമില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

മോശമായി നോക്കിയെന്ന് പെണ്‍കുട്ടിയുടെ പരാതി; പൊലീസ് എത്തിയപ്പോള്‍ 53 കാരന് വീട്ടില്‍ മരിച്ച നിലയില്‍, തലയിൽ മുറിവ്


