
മോശമായി നോക്കിയെന്ന് പെണ്‍കുട്ടിയുടെ പരാതി; പൊലീസ് എത്തിയപ്പോള്‍ 53 കാരന്‍ വീട്ടില്‍ മരിച്ച നിലയില്‍, തലയിൽ മുറിവ്
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സന്തോഷിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കത്ത് മധ്യവയസ്‌കനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം പഞ്ചായത്ത് 14-ാം വാര്‍ഡ് വെറുങ്ങില്‍ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില്‍ സന്തോഷാണ് (53) മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സന്തോഷിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
WHAT TO READ NEXT

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്
സന്തോഷിന്റെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു. മുറിക്കു സമീപത്തുനിന്ന് മുളക്കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയും മക്കളുമായി പിണങ്ങി ഒറ്റയ്ക്കാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. സമീപവാസികളുമായും അടുത്ത ബന്ധം ഉണ്ടായിരുന്നില്ല.
മോശമായി നോക്കിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി സന്തോഷിനെതിരെ മുഹമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സന്തോഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ സന്തോഷ് ഹാജരായില്ല. ഇതേത്തുടര്‍ന്ന് രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
WHAT TO READ NEXT

'പ്രകൃതിയുമായുള്ള സഹവര്‍ത്തിത്വവും യുക്തിയും ചേര്‍ന്നതാണ് വാസ്തു'
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Girl complains of being leered at; 53-year-old man found dead at home
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




