എന്തു സംഭവിച്ചാലും കമ്മീഷൻ അടിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും സുധാകരൻ

കെ സുധാകരന്‍, പിണറായി വിജയന്‍ / ഫയല്‍
Last Updated :20 January 2024, 8:52 am IST

News Now

പത്തനംതിട്ട; മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിവാദ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍‌. കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയെന്നായിരന്നു കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശം. എന്തു സംഭവിച്ചാലും കമ്മീഷൻ അടിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു. കോന്നി അരുവാപ്പുലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.

സുധാകരന്റെ വാക്കുകൾ

കേരളം ഭരിക്കുന്നുണ്ട് ഒരു ഇടതുപക്ഷ ഗവണ്‍മെന്റ്. ഒരുപാട് മുഖ്യമന്ത്രിമാരെ കണ്ട നാടാണ് ഈ നാട്. ഇതുപോലെ ഒരു ശവം തീനി മുഖ്യമന്ത്രിയെ കേരളം ആദ്യം കാണുകയാണ്. ഖേദത്തോടെ പറയട്ടെ എന്റെ നാട്ടുകാരനായിപ്പോയി. ഒറ്റ ലക്ഷ്യമേ ഉള്ളൂ മൂപ്പര്‍ക്ക്, കമ്മീഷന്‍- സുധാകരൻ പറഞ്ഞു. ഇത് ആദ്യമായിട്ടല്ല കെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമർശം നടത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates