
News Now
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം. ഒക്ടോബര് 4ന് കെപിസിസി ആസ്ഥാനത്ത് എംപിമാരെക്കൂടി പങ്കെടുപ്പിച്ച് രാഷ്ട്രീയകാര്യ സമിതി യോഗവും 5ന് കെപിസിസി ഭാരവാഹികളുടെയും, ഡിസിസി പ്രസിഡന്റുമാരുടെയും, കെപിസിസി പാര്ലമെന്റിന്റെ ചുമതല നല്കിയ നേതാക്കളുടെയും അടിയന്തര സംയുക്തയോഗവും നടത്തും.
കേന്ദ്ര-സംസ്ഥാന സര്ക്കാരുകരുകള്ക്ക് എതിരെയുള്ള പ്രക്ഷോഭ പരിപാടികളും പ്രചരണ തന്ത്രങ്ങളും സംഘടനാ പ്രവര്ത്തനങ്ങളും ചര്ച്ച ചെയ്തു രൂപം നല്കും. എഐസിസി സംഘടനാ ജനറല് സെക്രട്ടറി കെസി വേണുഗോപാല് യോഗങ്ങളില് പങ്കെടുക്കും.
ഒക്ടോബര് 4ന് രാവിലെ 10ന് കെപിസിസി ആസ്ഥാനത്താണ് രാഷ്ട്രീയകാര്യ സമിതി യോഗം. കെപിസിസി പ്രസിഡന്റി കെ സുധാകരന്റെ അധ്യക്ഷതയില് നടക്കുന്ന യോഗത്തില് സമകാലിക രാഷ്ട്രീയ വിഷയങ്ങള് ചര്ച്ച ചെയ്യും. തൊട്ടടുത്ത ദിവസം രാവിലെ 10ന് നടക്കുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി പാര്ലമെന്റിന്റെ ചുമതല നല്കിയ നേതാക്കളുടെയും സംയുക്ത യോഗത്തില് തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ രൂപരേഖ കെപിസിസി പ്രസിഡന്റ് കെ സുധാകരന് വിശദീകരിക്കും.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







