
കണ്ണൂരില്‍ കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് പുഴയില്‍ ചാടി മരിച്ചു
ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലില്‍ പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കണ്ണൂര്‍: മമ്പറം പഴയ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കെ എസ് ഇ ബി കാടാച്ചിറ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രനാണ് മരിച്ചത്. ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലില്‍ പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ പഴയ പാലത്തില്‍ നിന്നും ഒരാള്‍ ചാടിയതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്ത് എത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പതിവുപോലെ ഓഫീസിലേക്ക് പുറപ്പെട്ടതായിരുന്നു ഹരീന്ദ്രന്‍. മമ്പറം പഴയ പാലത്തിനടുത്തെ കൈവരിയില്‍ നിന്നാണ് ഇയാള്‍ പുഴയിലേക്ക് എടുത്തു ചാടിയത്.
പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഞ്ചരകണ്ടി പുഴയുടെ ഭാഗമായ മമ്പറത്തൂടെ ഒഴുകുന്ന നല്ല അടിയൊഴുക്കുള്ള പുഴയിലാണ് ഇയാള്‍ ചാടിയത്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു.
News Now
എഫ്ഡി നിക്ഷേപകര്‍ക്ക് കൈ നിറയെ പണം കിട്ടുമോ?; ബാങ്കുകള്‍ നിരക്ക് കൂട്ടുമെന്ന് പ്രതീക്ഷ

പ്രമേഹരോഗികളിൽ കാലിലെ മുറിവുകൾ കൂടുതൽ അപകടകരമാകുന്നത് എന്തുകൊണ്ട്?

സ്പൈസസ് ബോർഡിൽ 21 ട്രെയിനീ ഒഴിവുകൾ; സ്റ്റൈപ്പെൻഡ് 20,000 രൂപ, ഇപ്പോൾ അപേക്ഷിക്കാം!

പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...
Summary
KSEB Senior Superintendent dies after jumping into river
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




