നിർത്തിയിട്ട മറ്റൊരു ബസിന്റെ ടയറുകൾ പരിശോധിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

തിരുവനന്തപുരം: കെഎസ്ആർടിസി സെൻട്രൽ ഗാരിജിൽ നിന്ന് പിന്നോട്ടെടുത്ത ബസ് ഇടിച്ച് ടയർ ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. നിർത്തിയിട്ട മറ്റൊരു ബസിന്റെ ടയറുകൾ പരിശോധിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കൈമനം സ്വദേശി എസ് ഐ പ്രകാശ് (52) ആണു മരിച്ചത്. 

ഇന്നലെ രാവിലെ 11നാണ് സംഭവം. പിന്നോട്ടെടുത്ത ബസിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു. ഇരുബസുകൾക്കും ഇടയിൽ ഞെരുങ്ങിയാണ് പ്രകാശ് മരിച്ചത്. തലയ്ക്കു ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ജീവനക്കാർ ചേർന്നാണ് പുറത്തെടുത്തത്. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates