അരൂർ സിഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങൾക്ക് പിന്നിലാണ് ബസ് ഇടിച്ചുകയറിയത്

കെഎസ്‌ആർടിസി ബസ് ഇടിച്ച് അപകടം/ സ്ക്രീൻഷോട്ട്
Last Updated :22 January 2024, 7:50 pm IST

News Now

ആലപ്പുഴ : ഡ്രൈവർക്ക് തലകറക്കമുണ്ടായതിനെ തുടർന്ന് കെഎസ്‌ആർടിസി സ്വിഫ്‌റ്റ് ബസിന്റെ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. അരൂർ സിഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങൾക്ക് പിന്നിലാണ് ബസ് ഇടിച്ചുകയറിയത്. അപകടത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില​ഗുരുതരമാണെന്നാണ് വിവരം.

വൈകുന്നേരം ആറരയോടെയാണ് കോതമം​ഗലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് സി​ഗ്നൽ കാത്ത് നിന്ന ബൈക്ക് യാന്ത്രികനെ ആദ്യം ഇടിച്ചു വീഴ്‍ത്തിയത്. മുന്നിലുണ്ടായിരുന്ന രണ്ട് കാറും സ്വകാര്യ ബസിന് പിന്നിലുമാണ് കൂട്ടയിടി ഉണ്ടായത്. അപകടത്തിൽ ഒരു കാർ പൂർണമായും തകർന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates