നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകള്‍ ഒരുക്കുന്നത്. 

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:50 pm IST

News Now

തിരുവനന്തപുരം: ക്രിസ്മസ് - പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂര്‍ണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകള്‍ ഒരുക്കുന്നത്. യാത്രക്കാര്‍ക്കായി ആകര്‍ഷകങ്ങളായ മത്സരങ്ങളും ജംഗിള്‍ബെല്‍ യാത്രകളില്‍ ക്രമീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 3, 24, 31 എന്നീ ദിവസങ്ങളില്‍ ഗവി, പരുന്തുംപാറ ഏകദിന പ്രകൃതി സൗഹൃദ യാത്രക്കായി  9539801011 എന്ന നമ്പറില്‍ ബുക്ക് ചെയ്യാവുന്നതാണ്. 

ഡിസംബര്‍ 27, 28 തീയതികളില്‍ ദ്വിദിന വാഗമണ്‍ യാത്രക്ക് 9946263153 എന്ന നമ്പറില്‍ ബുക്ക് ചെയ്യാം. ഡിസംബര്‍ 30, 31, ജനുവരി 1, 2 തീയതികളിലായി വയനാടിന്റെ മാസ്മര സൗന്ദര്യം ആസ്വദിക്കാനായി ഒരുക്കുന്ന പുതുവല്‍സര സ്‌പെഷ്യല്‍ യാത്രക്കായി  9074639043 എന്ന നമ്പറില്‍ ബുക്ക് ചെയ്യണം. 

ഡിസംബര്‍ 23, 24, 25- ലെ ക്രിസ്മസ് സ്‌പെഷല്‍ സമ്പൂര്‍ണ്ണ മൂന്നാര്‍ യാത്രക്കായി 9539801011 എന്ന നമ്പറില്‍  ബുക്ക് ചെയ്യാം. ഡിസംബര്‍ 9, 17 , 24, 31 തീയതികളില്‍ സംഘടിപ്പിക്കുന്ന കാപ്പുകാട്, പൊന്മുടി ഏകദിന ഉല്ലാസ യാത്രക്കായി  6282674645 എന്ന നമ്പറിലാണ് ബുക്ക് ചെയ്യേണ്ടത്. 

ഡിസംബര്‍ 27, 30, ജനുവരി 2 തീയതികളില്‍ തിരുവൈരാണിക്കുളത്തേക്ക് ഭക്തിനിര്‍ഭരമായ തീര്‍ത്ഥാടനയാത്ര ബുക്കിംഗിനായി 9497849282 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഡിസംബര്‍ 28 ന് വണ്ടര്‍ലാ സ്‌പെഷ്യല്‍ യാത്രയും 30, 31 തീയതികളിലായി ആതിരപ്പള്ളി ,വാഴച്ചാല്‍, മലക്കപ്പാറ ദ്വിദിന പുതുവല്‍സര യാത്രയും നെയ്യാറ്റിന്‍കരയില്‍ നിന്ന് ഉണ്ടായിരിക്കും. 9539801011 ല്‍ ബുക്കിംഗ് സ്വീകരിക്കും. 

യാത്രകളുടെ വിശദവിവരങ്ങള്‍ക്കായി 9846067232 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അറബിക്കടലിലെ നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ യാത്രയുടെ അടുത്ത സീസണിലേക്കുള്ള മുന്‍കൂര്‍ ബുക്കിങ്ങും നെയ്യാറ്റിന്‍കര യൂണിറ്റില്‍ ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates