
ഇനി സിപിഎമ്മുകാരനാവാന്‍ കെടി ജലീല്‍; ജില്ലാ നേതൃത്വത്തെ താത്പര്യം അറിയിച്ചു
സിപിഎം അംഗ്വതം എടുക്കുന്നതിനായി മലപ്പുറം ജില്ലാ നേതൃത്വത്തെ താത്പര്യം അറിയിച്ചു

മലപ്പുറം: ഇടതുപക്ഷ സഹയാത്രികനും മുന്‍മന്ത്രിയുമായ കെടി ജലീല്‍ സിപിഎം അംഗത്വമെടുക്കാന്‍ ഒരുങ്ങുന്നു. 2006 മുതല്‍ നാല് തവണ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീല്‍, ആദ്യമായാണ് പാര്‍ട്ടി അംഗത്വത്തിനായി അപേക്ഷ നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
നേരത്തെ എംഎല്‍എയായിരുന്നിട്ടും സിപിഎം അംഗത്വമെടുക്കാന്‍ ജലീല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വേദികളിലും തീരുമാനങ്ങളിലും സജീവമാകാന്‍ ജലീലിന് സംഘടനാപരമായ പദവികള്‍ അനിവാര്യമാണ്. പാര്‍ട്ടി അംഗമാകുന്നതോടെ ജലീലിന് സിപിഎം കമ്മിറ്റികളില്‍ നേരിട്ട് ഭാരവാഹിത്വത്തിലേക്ക് വരാന്‍ സാധിക്കും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ കെടി ജലീൽ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് ലീഗിൽ നിന്നും പുറത്താവുകയായിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച് അട്ടിമറി വിജയം നേടി. പിന്നീട് 2011ലും, 1016ലും 2021ലും തവനൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായ വി.എസ് ജോയിയോട് പരാജപ്പെട്ടു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
KT Jaleel expresses interest to the Malappuram district leadership in taking CPM membership
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പിണറായി വേദിയിലിരിക്കെ വര്‍ഗീയ പ്രസംഗം; 'മതമൗലിക വാദികളുടെ കൂടാണ് മലപ്പുറം' പരാമര്‍ശത്തില്‍ നന്ദകുമാറിനെതിരെ പരാതി

'തുടക്കം' ഗംഭീരമാക്കി, ഇനി അടുത്തതിലേക്ക്; വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

