
23 മലയാളികളുടെ മരണം സ്ഥിരീകരിച്ചു, രണ്ട് പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി
മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനായി കൊച്ചിയില്‍ 25 ആംബുലന്‍സുകള്‍ സജ്ജീകരിച്ചത് അടക്കം എല്ലാ ഒരുക്കങ്ങളും നോര്‍ക്ക പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

കൊച്ചി: കുവൈത്ത് അപകടത്തില്‍ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലയാളികള്‍ എന്ന് സംശയിക്കുന്ന 2 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മൃതദേഹം കൊച്ചിയിലേക്ക് നേരിട്ട് എത്തിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനായി കൊച്ചിയില്‍ 25 ആംബുലന്‍സുകള്‍ സജ്ജീകരിച്ചത് അടക്കം എല്ലാ ഒരുക്കങ്ങളും നോര്‍ക്ക പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം മൃതദേഹങ്ങള്‍ ചാര്‍ട്ടേര്‍ഡ് ഫൈലൈറ്റിലോ വ്യോമസേന വിമാനത്തിലോ ആകും എത്തിക്കുകയൊന്നും എപ്പോള്‍ എത്തിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതില്‍ 23 പേര്‍ മലയാളികളാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 49 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക അധികൃതര്‍ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെങ്കിലും മരിച്ച 45 ഇന്ത്യക്കാരുടെ പേരുകളാണ് നിലവില്‍ കുവൈത്ത് അധികൃതര്‍ പുറത്തുവിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

Related News


കാര്‍ പാലത്തില്‍നിന്ന് താഴേക്ക് പതിച്ചു; ഇടുക്കിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടു, ഒരു മരണം

'ലോകത്താകെ ഒരു മുരളീധരന് മാത്രമേ ബിജെപിയില്‍ ഉള്ളോ?; ലിസ്റ്റിലുള്ള മുഴുവൻ പേരെക്കുറിച്ചും അന്വേഷിക്കട്ടെ'
