
News Now
നിയന്ത്രണംവിട്ട കാര് ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള് മരിച്ചു; സംഭവം പഞ്ചാബില്

ഡേറ്റ വേണ്ടാത്തവര്ക്ക് വോയ്സ് മാത്രം; പുതിയ റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് എയര്ടെല്

ഡല്ഹിയില് പ്രതിഷേധക്കാരെ മര്ദിച്ച സംഭവം: 10 കേസ് രജിസ്റ്റര് ചെയ്ത് പൊലീസ്, 5 പേര് അറസ്റ്റില്

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!

പത്തനംതിട്ട: പതിറ്റാണ്ടുകൾ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ വിശ്രമ ജീവിതം നയിക്കണമെന്നാണ് മുരളീധരൻ ആഗ്രഹിച്ചത്. ജോലി ഉപേക്ഷിച്ച് അദ്ദേഹം പലവട്ടം മടങ്ങിയതുമാണ്. എന്നാൽ കമ്പനി ഉടമയുടെ സ്നേഹപൂർവമായ വിളികൾ അദ്ദേഹത്തെ കുവൈത്തിലേക്ക് തിരിച്ചെത്തിച്ചു. അവസാനം നാട്ടിൽ വിശ്രമജീവിതം നയിക്കണം എന്ന ആഗ്രഹം ബാക്കിയാക്കി മുരളീധരൻ മടങ്ങി.
പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി വി മുരളീധരന്റെ വിയോഗമാണ് നൊമ്പരമാകുന്നത്. ജോലി ഉപേക്ഷിച്ച് ആറ് മാസം മുൻപാണ് അദ്ദേഹം നാട്ടിലെത്തിയത്. ഇനി പോകുന്നില്ല എന്നായിരുന്നു തീരുമാനം. എന്നാൽ നാട്ടിലെത്തി ഒരു മാസം കഴിഞ്ഞപ്പോൾ കമ്പനിയിൽ നിന്ന് അദ്ദേഹത്തെ തേടി പതിവു പോലെ വിളിയെത്തി.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ആറുമാസംകൂടി നിന്നിട്ടു മടങ്ങിക്കോളൂ എന്നു പറഞ്ഞാണ് കമ്പനി ഉടമ വിളിച്ചത്. അധികം വൈകാതെ വീസയുമെത്തി. ആ വിളിയോട് മുഖം തിരിക്കാനാവാത്തതിനാൽ മുരളീധരൻ ഫെബ്രുവരിയിൽ കുവൈത്തിലേക്ക് മടങ്ങി. എന്തുവന്നാലും നവംബറിൽ മടങ്ങിപ്പോരും എന്ന തീരുമാനത്തിലായിരുന്നു. ആറ് മാസം ആയില്ല അതിനു മുന്നേ മുരളീധരൻ മടങ്ങിയെത്തുകയാണ്, ജീവനറ്റ്. കോവിഡ് കാലത്ത് എല്ലാം ഉപേക്ഷിച്ചു വന്നിട്ടും കമ്പനി മേധാവി നേരിട്ടു വിളിച്ചതോടെ അന്നും തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ
സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല: അസൂയക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തതെന്ന് മന്ത്രി കെ. മുരളീധരൻ


