
കോളുകള്ക്കും എസ്എംഎസുകള്ക്കും മാത്രമായുള്ള പ്രത്യേക പ്ലാനുകളാണ് അവതരിപ്പിച്ചത്

News Now
നിയന്ത്രണംവിട്ട കാര് ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള് മരിച്ചു; സംഭവം പഞ്ചാബില്

ഡല്ഹിയില് പ്രതിഷേധക്കാരെ മര്ദിച്ച സംഭവം: 10 കേസ് രജിസ്റ്റര് ചെയ്ത് പൊലീസ്, 5 പേര് അറസ്റ്റില്

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!

8.5 ഓവറില് 104 അടിച്ച് ജയം! ആദ്യ പരമ്പര തന്നെ ഉറപ്പിച്ച് 'ക്യാപ്റ്റന് സ്മൃതി മന്ധാന'

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നിര്ദേശങ്ങള് അനുസരിച്ച്, മൊബൈല് ഡേറ്റ ഒഴിവാക്കിക്കൊണ്ടുള്ള മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകള് ഭാരതി എയര്ടെല് പുറത്തിറക്കി. കോളുകള്ക്കും എസ്എംഎസുകള്ക്കും മാത്രമായുള്ള പ്രത്യേക പ്ലാനുകളാണ് അവതരിപ്പിച്ചത്.
ട്രായ് നിശ്ചയിച്ച ഒക്ടോബര് 21 എന്ന സമയപരിധിക്ക് തൊട്ടുമുമ്പാണ് ഈ പുതിയ ചട്ടങ്ങള് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. മൂന്ന് പ്ലാനുകളിലും അണ്ലിമിറ്റഡ് ലോക്കല്, എസ്ടിഡി, റോമിങ് കോളുകള് ലഭ്യമാണ്. കാലാവധിയില് ആകെ 300 എസ്എംഎസുകള് ലഭിക്കും. സൗജന്യ ഹലോട്യൂണ്സ് സേവനവും ഉള്പ്പെടുത്തിയിട്ടുണ്ട്.
പ്ലാനുകളുടെ വിശദാംശം
185 രൂപ പ്ലാന്: ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്.
203 രൂപ പ്ലാന്: അണ്ലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് ആനുകൂല്യങ്ങളോടെ 30 ദിവസത്തെ കാലാവധി നല്കുന്നു.
206 രൂപ പ്ലാന്: നിശ്ചിത ദിവസങ്ങള്ക്ക് പകരം കൃത്യം ഒരു കലണ്ടര് മാസത്തെ വാലിഡിറ്റിയാണ് ഇതില് ലഭ്യമാകുന്നത്.
കോളുകള്ക്ക് മാത്രമായി ഫോണ് ഉപയോഗിക്കുന്ന സാധാരണക്കാരും ഫീച്ചര് ഫോണ് ഉപയോക്താക്കളും ഉപയോഗിക്കാത്ത ഡേറ്റയ്ക്ക് അധിക തുക നല്കേണ്ടി വരുന്നുവെന്ന പരാതികള് പരിഗണിച്ചാണ് ട്രായ് ഡേറ്റ ബണ്ടില് ചെയ്യാത്ത വൗച്ചറുകള് അവതരിപ്പിക്കാന് കഴിഞ്ഞ സെപ്റ്റംബറില് ടെലികോം കമ്പനികള്ക്ക് 30 ദിവസത്തെ സമയം അനുവദിച്ചത്.
പ്രധാനമായും ബണ്ടില് ചെയ്ത ഡാറ്റ ആവശ്യമില്ലാത്തവക്കും ഇന്റര്നെറ്റിനായി വൈഫൈ മാത്രം ഉപയോഗിക്കുന്നവര്ക്കും സെക്കന്ഡറി സിം കാര്ഡുകള് കോളിങ്ങിനായി മാത്രം സജീവമായി നിലനിര്ത്താന് ആഗ്രഹിക്കുന്നവര്ക്കും ഈ പ്ലാനുകള് ഉപകാരപ്രദമാകും. എയര്ടെല് വെബ്സൈറ്റിലും ആപ്പിലും പ്ലാനുകള് ലഭ്യമാണ്.
Summary
Airtel launches three voice-only recharge plans with unlimited calls, 300 SMS
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




