കണ്ണൂരിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ചു; കിടന്നത് വീട്ടുമുറ്റത്ത്

കണ്ണൂരിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ചു; കിടന്നത് വീട്ടുമുറ്റത്ത്

നിഷ
Last Updated :20 January 2024, 8:52 am IST

കണ്ണൂർ: പേരാവൂരിൽ യുവതിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയാണ് (24) തീപ്പൊള്ളലേറ്റ് മരിച്ചത്.

വീട്ടുമുറ്റത്താണ് പൊള്ളലേറ്റ നിലയിൽ യുവതി കിടന്നത്. പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. 

പേരാവൂർ പൊലീസ് സ്ഥലത്തെത്തി. മൂന്ന് വർഷം മുൻപായിരുന്നു വിവാഹം. രണ്ട് വയസുള്ള ദേവാംഗ് മകനാണ്. 

News Now