ഉരുൾപൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത് ​ഗതാ​ഗതവും തടസപ്പെട്ടു

ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 9:06 am IST

News Now

മലപ്പുറം: ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെയോടെയാണ് ഉരുൾപൊട്ടിയത്. ഒരേക്കർ റബർ ഉൾപ്പെട്ട കൃഷി ഭൂമി നശിച്ചു. 

ഉരുൾപൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത് ​ഗതാ​ഗതവും തടസപ്പെട്ടു. 

ജില്ലയിൽ ആകെ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. പ്രദേശത്തും കനത്ത മഴയായിരുന്നു. അതിനിടെ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. 

അതിനിടെ കനത്ത മഴ തുടങ്ങിയതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates