തൊടുപുഴയില്‍ അവസാന നിമിഷം അട്ടിമറി; യുഡിഎഫ് വിമതനെ പിന്തുണച്ച് എല്‍ഡിഎഫ്

 പി ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം

തൊടുപുഴ നഗരസഭ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സനീഷ് ജോര്‍ജ്
Last Updated :20 January 2024, 8:34 am IST

തൊടുപുഴ:  പി ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. മുന്‍സിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ 
14 വോട്ട് നേടിയാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജാണ് ചെയര്‍മാന്‍.  ഭരണം ലഭിക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്ന യുഡിഎഫിനെ ഞെട്ടിച്ച് കൊണ്ടാണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. യുഡിഎഫിന് 13 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് എട്ടു വോട്ടുകള്‍ ലഭിച്ചു.

ഇന്നലെ വരെ യുഡിഎഫ് ഭരണത്തില്‍ വരുമെന്നാണ് കരുതിയിരുന്നത്. 35 അംഗ നഗരസഭയില്‍ 14 അംഗങ്ങള്‍ യുഡിഎഫ് പക്ഷത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫ് പക്ഷത്ത് നിന്ന്് ജയിച്ച ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഇതിന് പുറമേ യുഡിഎഫ് വിമതനെ ഒപ്പം കൂട്ടാന്‍ സാധിച്ചതുമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ നേടി കൊടുത്തത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now