
അഭിഭാഷകയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍
ഭര്‍തൃഗൃഹത്തിലെ പീഡനത്തെത്തുടര്‍ന്നാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്
കൊല്ലം: കൊല്ലം ചടയമംഗലത്ത് അഭിഭാഷക ഐശ്വര്യ ഉണ്ണിത്താന് ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. അഭിഭാഷകനായ മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന് നായര്‍ ആണ് പിടിയിലായത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഭര്‍തൃഗൃഹത്തിലെ പീഡനത്തെത്തുടര്‍ന്നാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്.
ഐശ്വര്യയുടെ ഡയറിക്കുറിപ്പ് ചടയമംഗലം പൊലീസ് കണ്ടെടുത്തിരുന്നു. ഭര്‍തൃപീഡനത്തെത്തുടര്‍ന്നുള്ള മാനസിക വിഷത്തിലാണ് ഐശ്വര്യ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ സഹോദരന് ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇട്ടിവ ഗ്രാമപഞ്ചായത്തിലെ തുടയന്നൂർ മംഗലത്ത് വീട്ടിൽ ഷീല അരവിന്ദാക്ഷൻ ദമ്പതികളുടെ മകളായ 26 വയസുളള ഐശ്വര്യ ഉണ്ണിത്താനെയാണ് കഴിഞ്ഞയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയിലാണ് ഐശ്വര്യയുടെ മൃതദേഹം കണ്ടത്. മൂന്നുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
