കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ ഇടത്മുന്നണി സംസ്ഥാനവ്യാപകമായി പ്രതിഷേധിച്ചു

സിപിഐ സംസ്ഥാന സമിതി ഓഫീസിന് മുന്നിലെ പ്രതിഷേധം
Last Updated :20 January 2024, 8:43 am IST

News Now


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ ഇടതു മുന്നണി സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീട്ടുമുറ്റങ്ങളിലും പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നിലുമായിരുന്നു പ്രതിഷേധം. വൈകുന്നേരം 5.30മുതല്‍ 6വരെയായിരുന്നു പ്രതിഷേധം. 

കോവിഡില്‍ പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടുന്നതാണ് കേന്ദ്രത്തിന്റെ വാക്‌സിന്‍ നയമെന്ന് ആരോപിച്ചായിരുന്നു എല്‍ഡിഎഫിന്റെ സത്യാഗ്രഹം. 

എ കെ ജി സെന്ററിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ളയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പങ്കെടുത്തു. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് എസ് രാമചന്ദ്രന്‍ പിള്ള ആരോപിച്ചു. സിപിഐ സംസ്ഥാന സമിതി ഓഫീസായ എം എന്‍ സ്മാരകത്തിന് മുന്നില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates