
'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍
മന്ത്രിയോടു വണ്ടി നമ്പര്‍ നമ്പര്‍ മാറ്റണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലും വൈറലായി.

തിരുവനന്തപുരം: ഷാജിക്ക... ഒമ്പത് മ്മക്ക് വേണ്ടട്ടോ... വി ഡി സതീശന് മന്ത്രിസഭയിലെ അംഗമായ മുസ്ലീം ലീഗ് മന്ത്രി കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് പ്രവര്‍ത്തകര്‍. ഇന്ന് തിരുവനന്തപുരത്ത് യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ എത്തിയപ്പോഴാണ് കെ എം ഷാജിയുടെ വാഹനം പിന്തുടര്ന്ന് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചത്. മന്ത്രിയോടു വണ്ടി നമ്പര്‍ നമ്പര്‍ മാറ്റണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലും വൈറലായി.
'ഷാജിക്ക... വണ്ടി നമ്പര്‍ ഒമ്പത് വേണ്ടട്ട നമ്മക്ക്..., ഒമ്പത് മാറ്റണം, ഒമ്പത് ഒരു രസോല്ല. ഒമ്പത്..വേണ്ട പത്തെടുത്തോ' ഇതായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. പ്രവര്‍ത്തകരുടെ ആവശ്യം പുഞ്ചിരിയോടെ കേട്ട മന്ത്രി. പ്രവര്‍ത്തകര്‍ക്ക് കൈ കൊടുത്താണ് മടങ്ങിയത്.
വി ഡി സതീശന് മന്ത്രിസഭയിലെ അംഗങ്ങള്‍ ഉപയോഗിക്കുന്നത് പഴയ മന്ത്രിമാരുടെ കാറുകളാണ്. പഴയ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുതിയ മന്ത്രിമാര്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രി ഒന്നാം നമ്പര്‍ വാഹനം ഉപയോഗിക്കുമ്പോള്‍, പി കെ കുഞ്ഞാലിക്കുട്ടിക്കാണ് 2 -ാം നമ്പര്‍ കാര്‍. രമേശ് ചെന്നിത്തലയ്ക്ക് മൂന്നാം നമ്പര്‍ കാറാണ് നല്‍കിയിരിക്കുന്നത്. ഘടകകക്ഷി മന്ത്രിമാര്‍ തുടര്‍ന്നുള്ള നമ്പരുകള്‍ ഉപയോഗിക്കും. ഇതിനുശേഷമാകും കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സീനിയോറിറ്റി അനുസരിച്ച് കാറുകളുടെ നമ്പര്‍ ലഭിക്കുക.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
League activists ask KM Shaji to change his vehicle
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



