
എസ്ഡിപിഐയ്ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കി; പൊലീസുകാരന് സസ്പെന്ഷന്
തൊടുപുഴയിലെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്
ഇടുക്കി: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ പൊലീസുകാരന് സസ്പെന്ഷന്. ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ അനസ് പി കെയ്ക്ക് എതിരൈയാണ് നടപടി. പൊലീസ് ഡേറ്റാ ബേസില്‍ നിന്നാണ് ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്.
തൊടുപുഴയിലെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
എസ്ഡിപിഐ നേതാക്കളുമായി അനസ് നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും ഡേറ്റാ ബേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറിയിരുന്നതായും എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിന് മനസ്സിലായി.
തുടര്‍ന്ന് അനസിനെ ജില്ലാ പൊലീസ് ആസ്ഥാനത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് അനസിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
