വളര്‍ത്തുനായയെ കാണാനില്ല, സിസിടിവി പരിശോധിച്ചപ്പോള്‍ ഞെട്ടി, ദേവികുളത്ത് വീണ്ടും പുലി

ദേവികുളം മിഡിൽ ഡിവിഷൻ സ്വദേശി രവിയുടെ വളർത്തു നായയെയാണ് പുലി പിടിച്ചത്.

leopard Attack
മുറ്റത്തു കിടന്ന വളര്‍ത്തുനായയെ പുലി പിടിച്ചുസിസിടിവി ദൃശ്യങ്ങൾ
Edited by :അഞ്ജു സി വിനോദ്‌
Last Updated :23 മേയ് 2025, 7:53 am IST

മൂന്നാര്‍: മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ പുലി കൊണ്ടുപോയി. മൂന്നാർ ദേവികുളം സെൻട്രൽ ഡിവിഷനിൽ വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ദേവികുളം മിഡിൽ ഡിവിഷൻ സ്വദേശി രവിയുടെ വളർത്തു നായയെയാണ് പുലി പിടിച്ചത്.

വളർത്തു നായയെ രാവിലെ മുതൽ കാണാതായിരുന്നു. വൈകുന്നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യങ്ങൾ കിട്ടിയത്.

പുലർച്ചെ മൂന്നേമുക്കാലോടെ പുലി വളർത്തുനായ കടിച്ച് എടുത്തോണ്ട് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നായയെ പുലി പിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now