സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:35 am IST

News Now

തിരുവനന്തപുരം:  സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. എസ് സി ഇ ആര്‍ ടിയുടെ വെബ് സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. 

ചോദ്യങ്ങളുടെ എണ്ണംകൂടും. ഇവ വായിച്ചുമനസ്സിലാക്കാന്‍ കൂടുതല്‍സമയം വേണ്ടിവരുന്നതിനാല്‍ സമാശ്വാസ സമയം (കൂള്‍ ഓഫ് ടൈം) കൂട്ടുമെന്നും വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇവയില്‍ കൂടുതല്‍ ചോദ്യങ്ങളും കൂുതല്‍ ശ്രദ്ധ നല്‍കേണ്ടുന്ന പാഠഭാഗത്തില്‍ നിന്നായിരിക്കും. പാഠഭാഗങ്ങള്‍ www.education.kerala.gov.in, www.scertkerala.gov.in എന്നീ വെബ്‌സൈറ്റ് കളില്‍ ലഭ്യമാണ്.

നാളെ മുതല്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാതൃക ചോദ്യപേപ്പറുകള്‍ ലഭ്യമാക്കും. ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങള്‍ ചോദ്യപേപ്പറിലുണ്ടാകും. ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളെ അധികരിച്ചായിരിക്കും സ്‌കൂളുകളില്‍ പ്രധാനമായും റിവിഷന്‍ നടത്തുക. ജനുവരി ആദ്യവാരത്തില്‍ തന്നെ എസ്എസ്എല്‍സി പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്നതിന്റെ മുന്നോടിയായുള്ള ശില്‍പ്പശാല പരീക്ഷഭവനില്‍ ആരംഭിക്കും.

നാളെ മുതലാണ് പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഭാ?ഗീകമായി സ്‌കൂളുകള്‍ തുറക്കുന്നത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷന്‍ എന്നിവക്കു വേണ്ടിയാണ് സ്‌കൂളുകള്‍ തുടങ്ങുന്നത്. ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates