എല്‍ഐസി ഏജന്റ് ജെസിയുടെ മരണം ട്രെയിന്‍ അപകടമല്ല; കൊലപാതകമെന്ന് പൊലീസ്, സുഹൃത്ത് അറസ്റ്റില്‍ 

സംഭവത്തില്‍ സുഹൃത്ത് മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

തിരുവനന്തപുരം: വക്കത്ത് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കാണപ്പെട്ട എല്‍ഐസി ഏജന്റ് ജെസിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സുഹൃത്ത് മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആവശ്യപ്പെട്ട പണം നല്‍കാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഈ മാസം 18നാണ് ജെസിയെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണ് എന്ന് തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now