ലൈഫ് മിഷൻ അന്വേഷണം; വാട്‌സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് തേടി വിജിലൻസ് കോടതിയിൽ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:33 am IST

News Now

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വാട്‌സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് തേടി വിജിലൻസ് കോടതിയിൽ. പകർപ്പ് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് വിജിലൻസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയത്. 

ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ വാട്‌സ്ആപ്പ് സന്ദേശങ്ങൾ അനിവാര്യമെന്നാണ് വിജിലൻസ് നിലപാട്. എം ശിവശങ്കർ, സ്വപ്‌ന സുരേഷ്, ചാർട്ടേഡ്‌ അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവരുടെ സന്ദേശങ്ങൾ പരിശോധിക്കാനാണ് വിജിലൻസിന്റെ നീക്കം. 

വാട്‌സ്ആപ്പ് സന്ദേശങ്ങൾ ലഭിച്ച ശേഷം മാത്രമായിരിക്കും ലൈഫ് മിഷനുമായി ബന്ധപ്പെട്ട അടുത്ത ഘട്ട അന്വേഷണം ആരംഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates