ഫുൾ ഇനി ചില്ലുകുപ്പിയിൽ; ഇന്നുമുതൽ മദ്യവില കൂടും 

ഇന്ന് ഡ്രൈഡേ ആയതിനാൽ ചൊവ്വാഴ്ച മുതലാകും പുതുക്കിയ മദ്യവില പ്രാബല്യത്തിൽ വരിക

മദ്യപാനം ആരോഗ്യത്തിനു ഹാനികരം
Last Updated :20 January 2024, 8:40 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മദ്യവില കൂടും. ഇന്ന് ഡ്രൈ ഡേ ആയതിനാൽ ചൊവ്വാഴ്ച മുതലാകും പുതുക്കിയ മദ്യവില പ്രാബല്യത്തിൽ വരിക. 10 രൂപ മുതൽ 90 രൂപ വരെയാണ് ഒരു കുപ്പി മദ്യത്തിനു വർധി‍ക്കുക. 

ബിവറേജസ് കോർപ്പറേഷന്റെ വാങ്ങൽവിലയിൽ ഏഴുശതമാനം വർധന വരുത്തിയതാണ് വിലകൂടാൻ കാരണം. ബിവറേജസ് കൗണ്ടറുകൾക്കു മുന്നിൽ ആൾക്കൂട്ടം പാടില്ലെന്നും ഒരു സമയം 5 പേരെ മാത്രമേ അനുവദി‍ക്കാവൂവെന്നും നിർദേശിച്ചിട്ടുണ്ട്.

ഫുൾബോട്ടിൽ മദ്യം ഇനി ചില്ലുകുപ്പികളിൽ മാത്രമാകും നൽകുക. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഒന്നര ലീറ്റ‍റിന്റെയും രണ്ടര ലീറ്ററി‍ന്റെയും മദ്യം ലഭ്യമാക്കും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണോയെന്ന കാര്യത്തിലും ചർച്ചകൾ സജീവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now