ജനുവരി ഒന്ന് മുതല്‍ മദ്യവില കൂടും; ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

മദ്യത്തിന്റെ വില്പന നികുതി കൂട്ടാൻ ഉള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടു. നാല് ശതമാന ആണ് വില്പന നികുതി കൂട്ടുക

മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
Last Updated :20 January 2024, 9:10 am IST


തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ വില ജനുവരി ഒന്ന് മുതൽ വർധിക്കും. മദ്യത്തിന്റെ വില്പന നികുതി കൂട്ടാൻ ഉള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടു. നാല് ശതമാന ആണ് വില്പന നികുതി കൂട്ടുക. 

ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വെച്ചപ്പോൾ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് നഷ്ടം ഒഴിവാക്കാനായി വിൽപ്പന നികുതി കൂട്ടിയത്.

കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ ബില്ലിൽ ആണ് ഗവർണർ ഒപ്പിട്ടത്. ജനുവരി ഒന്ന് മുതൽ മദ്യത്തിന്റെ വില കൂട്ടുന്നതിനും ടേൺ ഓവർ നികുതി ഒഴിവാക്കുന്നതിനും നിയമപ്രാബല്യം നൽകുന്നതാണ് ബിൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now