50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ നേമത്തും തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകും.

BJP Flag
BJP file
Edited by :Sujith
Last Updated :12 മാർച്ച് 2026, 11:59 pm IST

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയായി. 50 പേരുകള്‍ക്ക് അംഗീകാരം നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ നേമത്തും തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകും.

വി മുരളീധരന്‍ കഴക്കൂട്ടത്തും, ശോഭാ സുരേന്ദ്രന്‍ പാലക്കാട്ടും കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും സി കൃഷ്ണകുമാര്‍ മലമ്പൂഴയിലും സ്ഥാനാര്‍ഥികളാകും. പികെ കൃഷ്ണദാസ് കാട്ടാക്കട, എംടി രമേശ് ആറന്‍മുളയിലും മത്സരിക്കും.

ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഉടനെയുണ്ടാകുമെന്നാണ് വിവരം. മാര്‍ച്ച് ആദ്യ ആഴ്ച സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് നേരത്തെ ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ വിലയിരുത്തല്‍.

News Now

Summary

List of 50 candidates approved; here are the BJP candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates