എല്‍ കെ ജി വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും തെറിച്ചു വീണ സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴിയാണ് കുട്ടി പുറത്തേക്ക് വീണത്

കുട്ടി ബസില്‍ നിന്നും തെറിച്ചുവീഴുന്നു/ ടിവി ദൃശ്യം
Last Updated :20 January 2024, 9:06 am IST

കൊച്ചി: എല്‍ കെ ജി വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. എടത്തല സ്വദേശി ഷെമീര്‍ ആണ് അറസ്റ്റിലായത്. അശ്രദ്ധയോടെ വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് നടപടി. 

സ്‌കൂള്‍ ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്റെ ബസിലാണ് അപകടം. സ്‌കൂള്‍ ബസില്‍ നിന്ന് എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ് തെറിച്ചുവീണത്. ആലുവ സ്വദേശിനി ഫൈസയാണ് അപകടത്തില്‍പ്പെട്ടത്. 

ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴിയാണ് കുട്ടി പുറത്തേക്ക് വീണത്. റോഡില്‍ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.പിന്നാലെ വന്ന ബസ് നാട്ടുകാര്‍ ഇടപെട്ട് പെട്ടെന്ന് നിര്‍ത്തിച്ചതിനാലാണ് അപകടം ഒഴിവായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now