
തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്കാത്തവര്ക്കെതിരെ അയോഗ്യതാ നടപടി, കണക്ക് കാണിച്ചത് 56173 പേര്
തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നേരിട്ട് സമര്‍പ്പിച്ചവരുടെ എണ്ണം ഉള്‍പ്പെടാത്ത കണക്കാണിത്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ (ജനുവരി 12) അവസാനിച്ചു. മത്സരിച്ച 75627 സ്ഥാനാര്‍ത്ഥികളില്‍ ഓണ്‍ലൈനായി ആകെ 56173 പേര് കണക്ക് സമര്‍പിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നേരിട്ട് സമര്‍പ്പിച്ചവരുടെ എണ്ണം ഉള്‍പ്പെടാത്ത കണക്കാണിത്.
ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാനും അവസരം നല്‍കിയിരുന്നു. ഓണ്‍ലൈനായും നേരിട്ടും സമര്‍പ്പിച്ച കണക്കുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് ജനുവരി 31 നകം കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കണക്ക് സമര്‍പ്പിക്കാത്തവര്‍ക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Local body elections: Disqualification action against those who did not submit expenditure accounts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



