
കോവിഡ് പ്രതിരോധ വസ്‌തുക്കൾ വാങ്ങിയതിൽ അഴിമതി : ശൈലജയെയും വീണയെയും ലോകായുക്ത ഒഴിവാക്കി
രാഷ്‌ട്രീയലാഭത്തിനായി മന്ത്രിമാരെ വലിച്ചിഴയ്‌ക്കരുതെന്ന് ലോകായുക്ത പരാതിക്കാരിയെ ഓർമിപ്പിച്ചു

തിരുവനന്തപുരം : കോവിഡ് പ്രതിരോധ വസ്‌തുക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ നിന്ന് മന്ത്രി വീണാ ജോർജിനെയും മുൻ മന്ത്രി കെ കെ ശൈലജയെയും ലോകായുക്ത ഒഴിവാക്കി. യൂത്ത്‌കോൺഗ്രസ് നേതാവ് വീണാ എസ് നായർ നൽകിയ പരാതിയിൽ നിന്നാണ് ഇവരെ ഒഴിവാക്കിയത്.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കോവിഡ് പ്രതിരോധ വസ്‌തുക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു പരാതി. മന്ത്രിയും മുൻമന്ത്രിയും അടക്കം 13 പേർക്കെതിരെയായിരുന്നു പരാതി. പരാതി പരിഗണഇച്ച ലോകായുക്ത, മുൻമന്ത്രിയും നിലവിലെ മന്ത്രിയും എന്ത് ക്രമക്കേടാണ് കാട്ടിയതെന്ന് ഹർജിക്കാരിയോട് ചോദിച്ചു.
രാഷ്‌ട്രീയലാഭത്തിനായി മന്ത്രിമാരെ ഇത്തരം സംഭവങ്ങളിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് ലോകായുക്ത പരാതിക്കാരിയെ ഓർമിപ്പിച്ചു. പരാതിയിൽനിന്ന് ഇരുവരെയും ഒഴിവാക്കാനും, ഇല്ലെങ്കിൽ പരാതി തള്ളുമെന്നും വ്യക്തമാക്കി. തുടർന്ന് ഉപലോകായുക്ത ഹാറൂൺ റഷീദുമായി ചർച്ച ചെയ്‌ത് ലോകായുക്ത സിറിയക് ജോസഫ് പരാതിയിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഖൊബ്രഗഡേ, എൻഎച്ച്‌എം ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, തിരുവനന്തപുരം കലക്ടർ നവ്‌ജോത് ഖോസ തുടങ്ങിയവരെയും പ്രതി ചേർത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില് ചരിത്ര നേട്ടം


