തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ 107ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായപ്പോള്‍ തൃപ്പൂണിത്തുറ പാലസ് സ്‌കൂളില്‍ വൈദ്യുതി തടസം മൂലമാണ് മോക് പോളിങ് വൈകിയത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

കൊച്ചി: സംസ്ഥാനത്ത് മോക്ക് പോളിങ്ങില്‍ യന്ത്രത്തകരാര്‍ കണ്ടെത്തിയത് നാല് ഇടങ്ങളില്‍. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ 107ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായപ്പോള്‍ തൃപ്പൂണിത്തുറ പാലസ് സ്‌കൂളില്‍ വൈദ്യുതി തടസം മൂലമാണ് മോക് പോളിങ് വൈകിയത്. 

 മന്ത്രി ഇ പി ജയരാജൻ, മന്ത്രി ഇ ചന്ദ്രശേഖരൻ എന്നിവർ വോട്ട് രേഖപ്പെടുത്തി. പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ കാനാട്ടുപാറ ഗവ.പോളിടെക്‌നിക്കിലും കൽപ്പറ്റ എൽഡിഎഫ് സ്ഥാനാർഥി എം വി ശ്രേയാംസ്‌കുമാർ എസ്‌കെഎംജെ സ്‌കൂളിലും കെ ബാബു തൃപ്പൂണിത്തുറയിലും വോട്ട് രേഖപ്പെടുത്തി.

കാസര്‍കോട് കോളിയടുക്കം ഗവ യുപി സ്‌കൂളിലെ 33ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായി. മോക്ക് പോളിങ്ങിന് ഇടയില്‍ ഇവിടെ വിവിപാറ്റ് മെഷീനില്‍ ആര്‍ക്ക് എത്ര വോട്ട് കിട്ടിയെന്ന് കാണാന്‍ സാധിക്കുന്നുണ്ടായില്ല. മന്ത്രി ഇ ചന്ദ്രശേഖരന്‍ വോട്ട് ചെയ്യുന്ന മണ്ഡലമാണ് ഇത്. 

കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സികെഎംഎല്‍ എല്‍പി സ്‌കൂളിലെ 95ാം ബൂത്ത് എന്നിവിടങ്ങളിലും വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തി. ആദ്യ മിനിറ്റുകളില്‍ തന്നെ നീണ്ട് നിരയാണ് പല ബൂത്തുകളിലും കാണുന്നത്. 

സംസ്ഥാനത്തെ 40,771 ബൂത്തുകളിലും രാവിലെ ആറ് മണിയോടെ തന്നെ മോക്ക് പോളിങ് ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥികളുടേയും ബൂത്ത് ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു മോക്ക് പോളിങ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates