കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് ബോധം നഷ്ടമായി; പുറത്തെടുത്തത് ചില്ല് പൊട്ടിച്ച്; അധ്യാപിക മരിച്ചു

കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് ബോധം നഷ്ടമായി; പുറത്തെടുത്തത് ചില്ല് പൊട്ടിച്ച്; അധ്യാപിക മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST
Edited by :migrator

പത്തനംതിട്ട: കാർ ഓടിച്ചു സ്കൂളിലേക്കു പോകുന്നതിനിടെ പ്രധാനാധ്യാപിക കുഴഞ്ഞു വീണ് മരിച്ചു. ജില്ലാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പെരുനാട് മഠത്തുംമൂഴി അഞ്ചടിയിൽ പരേതനായ സുനിലിന്റെ ഭാര്യ റാന്നി പെരുനാട് ഹൈസ്കൂൾ പ്രധാനാധ്യാപിക എസ് ലേഖയാണ് (53) മരിച്ചത്.

കാർ ഓടിച്ച് പോകുന്നതിനിടെ ബോധം നഷ്ടപ്പെട്ട ലേഖയെ ചില്ലുപൊട്ടിച്ച് നാട്ടുകാർ  പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്നലെ രാവിലെ 10ന് മഠത്തുംമൂഴി കൊച്ചുപാലം ജം​ഗ്ഷന് സമീപമാണ് സംഭവം. കാർ ഓടിച്ച് വീട്ടിൽ നിന്നിറങ്ങി 500 മീറ്ററോളം പിന്നിട്ടപ്പോഴാണ് ബോധം നഷ്ടമായത്. 

മണ്ണാരക്കുളഞ്ഞി–പമ്പ റോഡിൽ നിന്ന് പെരുനാട് റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് അസ്വസ്ഥത നേരിട്ടത്. റോഡിന്റെ ഇടതുവശം തോടാണ്. വലതു വശത്തെ ഗേറ്റിന്റെ മതിലിൽ ഇടിച്ചാണ് കാർ നിർത്തിയത്. വ്യാപാരികളും മറ്റും ഓടിയെത്തിയപ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു. 

ചില്ല് പൊട്ടിച്ച്  കാർ തുറന്ന് അധ്യാപികയെ പുറത്തിറക്കി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: അഞ്ജലി (ദുബായ്), അരവിന്ദ് (കേരള ബാങ്ക്, റാന്നി). മരുമകൻ: വിഷ്ണുനാഥ് (ദുബായ്).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now